Pages

Thursday, July 8, 2010

ഈരാറ്റുപേട്ട തെക്കന്‍ കേരളത്തിലെ പൊന്നാനി

കോട്ടയം ജില്ലയിലെ കിഴക്കന്‍ പ്രദേശത്ത്‌ കോട്ടയം നഗരത്തില്‍ നിന്നും 40 കി. മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന വാണിജ്യകേന്ദ്രം. ഈരാറുകളുടെ സംഗമകേന്ദ്രം എന്ന നിലയിലാണ്‌ ഈരാറ്റുപേട്ട എന്ന പേര്‌ ലഭിച്ചത്‌. തീക്കോയിപ്പുഴയും പൂഞ്ഞാര്‍പുഴയും സംഗമിക്കുന്ന നദീതീരതാണ്‌ ഈ നഗരം സ്ഥിതി ചെയ്യുന്നത്‌ സമുദായ സൗഹാര്‍ദ്ദത്തിനും സര്‍വ്വമത സാഹോദര്യത്തിനും പേരു കേട്ടതാണ്‌ ഈ സ്ഥലം. വെറും ഏഴ്‌ ച. കി മീറ്ററിനുള്ളില്‍ മുപ്പതിനായിരത്തോളം ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന ഈ പ്രദേശം ഇന്‍ഡ്യയിലെത്തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ പഞ്ചായത്തായി അറിയപ്പെടുന്നു. മുപ്പത്താറിലധികം മുസ്‌ലിം പള്ളികള്‍, പ്രശസ്‌തമായ അരുവിത്തുറപ്പള്ളി, നടയ്‌ക്കല്‍ ശ്രീ ഭഗവതീേേക്ഷത്രം . ഇവയൊക്കെയും സര്‍വ്വമത സാഹോദര്യത്തിന്‍െറ ഈ പൈതൃക ഗേഹത്തില്‍ സ്വരുമയോടെ വര്‍ത്തിക്കുന്നു. തെക്കന കേരളത്തിലെ പൊന്നാനി എന്ന്‌ മുന്‍മുഖ്യമന്ത്രി സി എച്ച്‌ മുഹമ്മദ്‌ കോയ ഈ പ്രദേശത്തെ വിശേഷപ്പിച്ചിട്ടുണ്ട്‌

No comments: