മാനവസ്‌നേഹത്തിന്‍റയും മതസൗഹാര്‍ദ്ദത്തിന്‍െറയും മഹിമ പാടുന്ന മലയാളമണ്ണില്‍ മാനവമനസ്സുകളെ ഒരുമിപ്പിക്കാന്‍ കേരള മാപ്പിള കലാ അക്കാദമി സംഘടിപ്പിച്ച സ്‌നേഹദൂത് പരിപാടി ശ്രദ്ധേയമായി. ഈരാറ്റുപേട്ട ഇമേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്‌നേഹദൂതില്‍ പാടിയും പറഞ്ഞും കലാകാരന്മാരും ആസ്വാദകരും മാനവികൈക്യത്തിന്‍റ മാല കോര്‍ത്തു. കേരള മാപ്പിള കലാ അകാദമി സംസ്‌ഥാന സെക്രട്ടറി വി എം സിറാജ് കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്‌തു. പരമത വിദ്വോഷത്തിന്‍െറ ചെളി കളഞ്ഞ് പരസ്‌പര സ്‌നേഹത്തിന്‍െറ സുഗന്ധം പരത്താന്‍ നമുക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. കാഥികന്‍ വി എം എ സലാം, എം എഫ് അബ്‌ദുല്‍ഖാദര്‍, സക്കീര്‍ഹുസൈന്‍ താപി, റാഷിദ്‌ഖാന്‍, പി പി എം നൗഷാദ്, ഹുസൈന്‍ അമ്പഴത്തിനാല്‍ , ജസ്‌റ്റിന്‍ ജോസഫ് എന്നിവര്‍ സംസാരിച്ച
Thursday, July 15, 2010
പ്രകാശം പരത്തി പാട്ട്‌കൂട്ടം
Friday, July 9, 2010
സേവന മികവില്‍ സി എച്ച് യുവകേന്ദ്രം
ജീവകാരുണ്യ സാമൂഹ്യസേവനരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി നടക്കല്‍ സി എച്ച് യുവകേന്ദ്രം ജനശ്രദ്ധയാകര്‍ഷിക്കുന്നു. സി എച്ച് യുവകേന്ദ്രത്തിന്‍െറ കീഴില്‍ കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനമാരംഭിച്ച സി എച്ച് ഹോമിയോ ഡിസ്‌പന്‍സറി ആയിരക്കണക്കിന് രോഗികള്‍ക്കാണ് ആശ്വാസമാകുന്നത്. എല്ലാ ദിവസവും വൈകുന്നേരം നാലുമുതല്‍ ആറു വരെയാണ് ഹോമിയോയുടെ പ്രവര്‍ത്തനസമയം. ഓരോ ദിവസവും നൂറുകണക്കിന് രോഗികളാണ് ഇവിടെ മരുന്നു വാങ്ങാനെത്തുന്നത്. എത്തുന്ന രോഗികള്‍ക്ക് മരുന്നും ചികിത്‌സയും പൂര്‍ണമായും സൗജന്യമാണ്. ഡോ സന്തോഷ്‌കുമാര്‍, ഡോ സുശീലാ രാജു, ഡോ ജോയി തോമസ്, ഡോ ജാസ്‌മിന്‍ എന്നിവരാണ് ഇവിടുത്തെ ഡോക്‌ടര്‍മാര്‍. ഒരു പൈസ പോലും പ്രതിഫലം വാങ്ങിക്കാതെ പൂര്‍ണമായും സൗജന്യ സേവനം ചെയ്യുന്ന ഇവര്‍ വിലപ്പെട്ട സേവനമാണ് നാട്ടാര്‍ക്കുവേണ്ടി നല്‍കുന്നത്.
കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് വളരെ എളിയ നിലയില്‍ പ്രവര്‍ത്തനമാരംഭിച്ച സി എച്ച് യുവകേന്ദ്രം ഇന്ന് വളര്‍ച്ചയുടെ പുതിയ പടവുകള്‍താണ്ടുകയാണ്. കെ എ മുഹമ്മദ് ഹാഷിം പ്രസിഡന്‍റും വി എച്ച് നാസ്സര്‍ ജന. സെക്രട്ടറിയും സൈനില്ലാബ്‌ദീന്‍ ട്രഷററും വി എം സിറാജ് കോര്‍ഡിനേറ്ററുമായ കമ്മറ്റിയാണ് സി എച്ച് യുവകേന്ദ്രത്തിന്‍െറ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ജീവലോകത്തെ വിസ്‌മയ വിശേഷങ്ങളുമായി കൗതുകലോകം
കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് വളരെ എളിയ നിലയില്‍ പ്രവര്‍ത്തനമാരംഭിച്ച സി എച്ച് യുവകേന്ദ്രം ഇന്ന് വളര്‍ച്ചയുടെ പുതിയ പടവുകള്‍താണ്ടുകയാണ്. കെ എ മുഹമ്മദ് ഹാഷിം പ്രസിഡന്‍റും വി എച്ച് നാസ്സര്‍ ജന. സെക്രട്ടറിയും സൈനില്ലാബ്‌ദീന്‍ ട്രഷററും വി എം സിറാജ് കോര്‍ഡിനേറ്ററുമായ കമ്മറ്റിയാണ് സി എച്ച് യുവകേന്ദ്രത്തിന്‍െറ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ജീവലോകത്തെ വിസ്‌മയ വിശേഷങ്ങളുമായി കൗതുകലോകം
Thursday, July 8, 2010
ഈരാറ്റുപേട്ട തെക്കന്‍ കേരളത്തിലെ പൊന്നാനി
കോട്ടയം ജില്ലയിലെ കിഴക്കന്‍ പ്രദേശത്ത് കോട്ടയം നഗരത്തില്‍ നിന്നും 40 കി. മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന വാണിജ്യകേന്ദ്രം. ഈരാറുകളുടെ സംഗമകേന്ദ്രം എന്ന നിലയിലാണ് ഈരാറ്റുപേട്ട എന്ന പേര് ലഭിച്ചത്. തീക്കോയിപ്പുഴയും പൂഞ്ഞാര്‍പുഴയും സംഗമിക്കുന്ന നദീതീരതാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത് സമുദായ സൗഹാര്‍ദ്ദത്തിനും സര്‍വ്വമത സാഹോദര്യത്തിനും പേരു കേട്ടതാണ് ഈ സ്ഥലം. വെറും ഏഴ് ച. കി മീറ്ററിനുള്ളില്‍ മുപ്പതിനായിരത്തോളം ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന ഈ പ്രദേശം ഇന്‍ഡ്യയിലെത്തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ പഞ്ചായത്തായി അറിയപ്പെടുന്നു. മുപ്പത്താറിലധികം മുസ്‌ലിം പള്ളികള്‍, പ്രശസ്‌തമായ അരുവിത്തുറപ്പള്ളി, നടയ്‌ക്കല്‍ ശ്രീ ഭഗവതീേേക്ഷത്രം . ഇവയൊക്കെയും സര്‍വ്വമത സാഹോദര്യത്തിന്‍െറ ഈ പൈതൃക ഗേഹത്തില്‍ സ്വരുമയോടെ വര്‍ത്തിക്കുന്നു. തെക്കന കേരളത്തിലെ പൊന്നാനി എന്ന് മുന്‍മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയ ഈ പ്രദേശത്തെ വിശേഷപ്പിച്ചിട്ടുണ്ട്
Subscribe to:
Posts (Atom)